തലശ്ശേരി ടൗൺ എച്ച്. എസ്സ്. എസ്സിലെ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി, നിർമ്മാണം പൂർത്തിയാക്കിയഹയർസെക്കൻഡറിബ്ലോക്ക്, സ്ട്രീം ഹബ്ബ് എന്നിവ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
അറിവും വിവേകവുമുള്ളവരായി വിദ്യാർഥികൾ വളരണമെന്നും കഴിവുള്ളവർക്ക് മാത്രമേ നിലനിൽപ്പ് സാധ്യമാകൂവെന്നും സ്പീക്കർ പറഞ്ഞു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ. എം. ജമുനാറാണി ടീച്ചർ അധ്യക്ഷയായി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വർഷത്തെ വാർഷിക ഫണ്ടിൽ നിന്ന് 58 ലക്ഷം രൂപ ചെലവഴിച്ചാണ് സമഗ്രശിക്ഷാ കേരളത്തിന്റെ ഭാഗമായ സ്ട്രീം ഹബ്ബ്, ഹയർസെക്കൻഡറി ബ്ലോക്കിലെ രണ്ടാം നില എന്നിവ നിർമിച്ചത്.
കിഫ്ബി ഫണ്ടായ 1.03 കോടി രൂപ ചെലവഴിച്ചാണ് ഹൈ സ്കൂൾബ്ലോക്കിൽ പുതിയ കെട്ടിട്ടം നിർമ്മിക്കുന്നത്.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷബാന ഷാനവാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സാഹിറ, ഡിപിസി ഇ.സി.വിനോദ്, വിദ്യാകിരണം കോ-ഓർഡിനേറ്റർ കെ.സി. സുധീർ, ഡിഇഒ പി. ശകുന്തള, എഇഒ ഇ. പി. സുജാത, ബിപിഒ ടി. വി.സഖീഷ്, സ്കൂൾ പ്രിൻസിപ്പൽ എൻ. രാജീവൻ, എച്ച്. എം കെ. കെ. നിഷ, സ്റ്റാഫ് സെക്രട്ടറിഡോ. ടി. കെ. അനിൽകുമാർ, സ്കൂൾ ചെയർ പേഴ്സൻ ഫാത്തിമ തമന്ന, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കാത്താണ്ടി റസാഖ്, സി. കെ. പി. മമ്മു, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി. കെ. ഹഫ്സത്ത് എന്നിവർ സംസാരിച്ചു.
