മാടായി ഗ്രാമ പഞ്ചായത്തിലെ അടുത്തില അങ്കണവാടി, അരൂംഭാഗം വയലപ്ര റഗുലേറ്റർ കം ബ്രിഡ്ജ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് അടുത്തില അങ്കണവാടി റോഡിന് അനുവദിച്ചത്. 20 ലക്ഷം രൂപയാണ് അരൂംഭാഗം വയലപ്ര റഗുലേറ്റർ കം ബ്രിഡ്ജ് റോഡിന് അനുവദിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗം പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം വി.വി വിനോദ്, റോഡ് വികസന സമിതി കൺവീനർ എസ്.കെ വിനോദ്, അസിസ്റ്റന്റ് എഞ്ചിനിയർ ഷംന ഉണ്ണികൃഷ്ണൻ, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
