പുഴാതി ഗവ. ആയുർവേദ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. കൊറ്റാളിയിൽ നടന്ന പരിപാടിയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷയായി. കെ. വി സുമേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

വാർഡ് കൗൺസിലർ ടി രവീന്ദ്രൻ, സി കെ വിനോദ്, എംടി രൂപ, ഡോ. പി വി രാജേഷ്, ഡോ. അമുദ തുടങ്ങിയവർ സംസാരിച്ചു.