പിണറായി പഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. നാടിനെ സംരക്ഷിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ജൈവവൈവിധ്യങ്ങളുമായി എങ്ങനെയെല്ലാം ബന്ധപ്പെടുത്തി നടത്താന്‍ സാധിക്കുന്നു എന്നതാണ് സുസ്ഥിരവികസനത്തിന് ഏറ്റവും നല്ല മാതൃകയെന്ന് മന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍, കെ പ്രദീപന്‍, എന്‍.കെ സിജിന്‍, പഞ്ചായത്ത് സെക്രട്ടറി ലെവിന്‍ വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.
