ലൈഫ് ഗുണഭോക്താക്കൾക്കായി പട്ടുവം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽദാനം എം. വിജിൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അധ്യക്ഷയായി.

ഭൂമിയുള്ള ഭവനരഹിതരായ 140 ഗുണഭോക്താക്കളിൽ 124 പേർ ഭവന നിർമാണം പൂർത്തീകരിച്ചു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നിർമ്മിച്ച ഭവന സമുച്ചയം സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരായ അർഹരായ 23 ഗുണഭോക്താക്കൾക്ക് ലഭിച്ചത്. ഓരോ ഗുണഭോക്താവിനുമുള്ള ആറുലക്ഷം രൂപ ഗ്രാമപഞ്ചായത്താണ് വഹിക്കുന്നത്.

ജില്ലാ ലൈഫ് മിഷൻ കോ ഓർഡിനേറ്റർ എം.പി. വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ്, ബിന്ദു നടുവിലത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.