കുടുംബശ്രീ സംരംഭമായ സഫലം വനിതാ കശുവണ്ടി സംസ്കരണ സമിതിയുടെ നേതൃത്തില്‍ മെഗാകാഷ്യു ഫെസ്റ്റിന് കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിരിക്കുന്ന ഫെസ്റ്റ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്, എഡിഎംസിമാരായ പി.പ്രകാശ്, സി.ഹരിദാസന്, ഡി.ഹരിദാസ്, പി.ജോസഫ്, വിവിധ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.
ക്രിസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച് നടത്തുന്ന മെഗാഫസ്റ്റ് ഡിസംബര്‍ ഒന്‍പത് വരെ ജില്ലയില്‍ വിവിധ ഇടങ്ങളിലായി നടക്കും. ഉത്പ്പന്നങ്ങള്‍ക്ക് 15 ശതമാനം ഡിസ്കൗണ്ടോടെ കശുവണ്ടിയുടെ 20 ഗ്രേഡുകള്‍ മേളയില്‍ ലഭ്യമാണ്. കിലോക്ക് 600 രൂപ മുതല്‍ 1300 വരെ വിലയുള്ള വിവിധ കശുവണ്ടിയിനങ്ങള് 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പാക്കറ്റില്‍ ലഭിക്കും.
