തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന-സമാപന സമ്മേളനങ്ങൾ മാറ്റി വച്ചു. നവംബർ 14 ന് തൃശൂർ ജില്ലയിലെ കോവിലകത്തുംപാടത്ത് നടത്താൻ തീരുമാനിച്ച ഉദ്ഘാടന സമ്മേളനവും നവംബർ 20 ന് ആലപ്പുഴ പാതിരാപ്പള്ളിയിൽ നടത്താനിരുന്ന സമാപന സമ്മേളനവും എല്ലാ ജില്ലകളിലും താലൂക്കുകളിലും നടത്താനിരുന്ന ആഘോഷ പരിപാടികളും മാറ്റിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനാലുമാണ് വാരാഘോഷത്തിന്റെ തീയതികളിൽ മാറ്റം വരുത്തിയതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സൺ കോലിയാക്കോട് എൻ കൃഷ്ണൻ നായർ അറിയിച്ചു.
