ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നിയമ വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാം അഖില കേരള ഭരണഘടനാ പ്രസംഗ മത്സരം ‘വാഗ്മി 2025’ ന്റെ ഫൈനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്യും. മേഖലാതല വിജയികൾക്കുള്ള സമ്മാനങ്ങളും ചീഫ് സെക്രട്ടറി വിതരണം ചെയ്യും. നവംബർ 20 രാവിലെ 11 ന് സെക്രട്ടേറിയറ്റ് അനക്സ് II ലെ ശ്രുതി ഹാളിൽ നടക്കുന്ന പരിപാടിയിൽ നിയമസെക്രട്ടറി കെ. ജി. സനൽകുമാർ അധ്യക്ഷനാകും. അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറി ഷീജ ഡി. കെ. തുടങ്ങിയവർ സംബന്ധിക്കും.