ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രം ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13, 14 തീയതിയിൽ ഫുഡ് സെക്ടറിലും ഡിസംബർ 20,21 തീയതികളിൽ എൻർജി കൺസർവേഷൻ ആൻഡ് പാക്കേജിങ്ങിലും ജനുവരി 10,11 തീയതികളിൽ ഇൻഡസ്ട്രിൽ വേസ്റ്റ് മാനേജ്‌മെന്റിലുമായി മൂന്നു ടെക്‌നോളജി ക്ലീനിക് സൗജന്യമായി നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളളവർ ജില്ലയിലെ നിലവിലുളളതും, പുതുതായി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുളളവരും ആലപ്പുഴയിലെ വെളളകിണറിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യുകയോ കൂടുതൽ വിവരങ്ങൾക്ക് 9496333376 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് ജനറൽ മാനേജർ അറിയിച്ചു.