കാസര്‍കോട് ജില്ലയിലെ നീലേശ്വരം,കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രികളിലെ പ്ലാന്‍ പദ്ധതികളിലേക്ക് അനുവദിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് ജെറിയാട്രിക്ക് നേഴ്‌സ് തസ്തികയിലേക്കു നിയമനം നടത്തുന്നു. യോഗ്യത ജി,എന്‍.എമ്മും ബി.സി.സി.പി.എമ്മും ആണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 15 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഹോമിയോ ഡിഎംഒ ഓഫീസില്‍ അഭിമുഖത്തിനു ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467-2206886