കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കുടുംബശ്രീ സംരംഭമായി ഹെല്‍ത്ത് ക്ലബ് ആരംഭിക്കുന്നതിനു പരിശീലകയും സംരംഭകയുമായി സുംബാ ഡാന്‍സ് അഭ്യസിച്ച വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ താമസക്കാരും തൊഴില്‍ സംരംഭമായി നടപ്പാക്കാന്‍ താല്പര്യമുള്ളവരുമായിരിക്കണം. മുതല്‍ മുടക്കിനാവശ്യമായ വായ്പ സംഘടിപ്പിക്കുന്നതിനു സൗകര്യം ലഭ്യമാണ്. താല്പര്യമുള്ളവര്‍ നഗരസഭയിലെ കുടുംബശ്രീ ഓഫിസുമായോ എന്‍.യു.എല്‍.എം. യൂണിറ്റുമായോ ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 9946913111.