കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, ആർ.സി.സി., തിരുവനന്തപുരം, സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2025-ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in  ൽ ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.

അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഡിസംബർ 1 വൈകിട്ട് 4 നകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in 0471 2332120, 2338487.