തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേര്‍ന്ന് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് കൈപുസ്തകം ‘തദ്ദേശ ജാലകം’ പ്രകാശനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് എ.ഡി.എം ജി നിര്‍മല്‍കുമാറിന് നല്കി നിര്‍വഹിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, വിവിധ ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ജില്ലയിലെ വോട്ടര്‍മാര്‍, പെരുമാറ്റച്ചട്ടം, ഹരിതച്ചട്ടം, പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, പി.ആര്.ഡി- തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
