കൊല്ലം ജില്ലാ സായുധസേന പതാക ദിനാചരണം, പതാക വിതരണ ഉദ്ഘാടനവും പതാകദിന നിധി സമാഹരണവും ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഡിസംബര്‍ ഏഴിനാണ് സായുധസേന പതാകദിനം. പതാകകളുടെ വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ട് വിമുക്തഭടന്മാര്‍ക്കും മരണപ്പെട്ട സൈനികരുടെ കുടുംബത്തിനും സാമ്പത്തിക സഹായം നല്‍കുന്നതിനായി വിനിയോഗിക്കും. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവയ്ക്ക് റോളിംഗ് ട്രോഫിയും നല്‍കും.
ജില്ലാ സൈനികക്ഷേമ ഓഫീസറും മുന്‍ വിങ് കമാന്‍ഡറുമായ വി.ആര്‍ സന്തോഷ്, ചവറ ബി.ജെ.എം സര്‍ക്കാര്‍ കോളജ് അസോസിയേറ്റ് എന്‍സിസി ഓഫീസറായ ലെഫ്റ്റനന്റ് പി കിരണ്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജ് അസോസിയേറ്റ് എന്‍.സി.സി ഓഫീസറായ സബ് ലെഫ്റ്റനന്റ് ബിനോ സി ദാസ്, എന്‍സിസി കേഡറ്റുകള്‍, വിമുക്തഭട സംഘടന പ്രതിനിധികളായ സതീഷ് ചന്ദ്രന്‍, മധു വട്ടവിള, വിമുക്തഭടന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
