സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/പി.ജി.ഡി.സി.എയും ഒരു വര്‍ഷത്തെ യോഗ്യതയും ഉള്ളവര്‍ക്ക് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.കോം/ മാനേജ്മെന്റില്‍ ബിരുദം/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഓണ്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ പി.ജി.ഡി.സി.എ/ ബേസിക് കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം കോ -ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04936 202091.