ഹരിത തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന വോട്ടിങ് മെഷീൻ കമ്മീഷനിങ്ങിലാണ് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാമഗ്രികൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവൃത്തനങ്ങൾ ക്രമീകരിക്കുന്നതിലൂടെയാണ് ഹരിത തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നത്.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ അശ്വിൻ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽ രാജ്, റിട്ടേണിങ് ഓഫീസർമാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാര്‍, സെക്ടറൽ ഓഫീസർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ ക്യാമ്പയിനിന്റെ ഭാഗമായി. എക്സ്റ്റൻഷൻ ഓഫീസർ എൻ.വി. പ്രീത, ജനറൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ മുഹമ്മദ് ഷഹീർ, ജെസ്മൽ ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ റിനു സാറ, ഷെറിൻ സഹല, പി.ടി ബിനോജ്, ടോണി തോമസ്, അശ്വിൻ, മിഥുൻ ലാൽ എന്നിവർ ക്യാമ്പയിനിന് നേതൃത്വം നൽകി.
