കെ- ടെറ്റ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ വരെ നടന്ന വിവിധ പരീക്ഷകളിലെ സര്‍ട്ടിഫിക്കറ്റാണ് പരിശോധിക്കുന്നത്. ഡിസംബര്‍ 18 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാറ്റഗറി ഒന്നിനും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ കാറ്റഗറി രണ്ടിനും ഡിസംബര്‍ 19 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കാറ്റഗറി മൂന്നിനും ഡിസംബര്‍ 20 ന് കാറ്റഗറി നാലിനും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റ്, ഹാള്‍ ടിക്കറ്റിന്റെ അസല്‍, പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എഡ്, ഡി.എഡ്, ഡി.എല്‍.എഡ് വിഭാഗത്തില്‍ പഠിച്ചു കൊണ്ടിരിക്കെ പരീക്ഷയെഴുതിയവര്‍ കെ.ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയാണെന്ന് സ്ഥാപന മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202264