സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ കോര്‍പറേഷന്‍ ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 നും 55 നുമിടയില്‍ പ്രായമുള്ള മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04935 296512, 9496596512.
