ശബരിമല: 24 മണിക്കൂറും പമ്പയിലും സന്നിധാനത്തും സേവനസന്നദ്ധരായി കെ.എസ്.ഇ.ബി. പത്തനംതിട്ട സര്‍ക്കിളിന് കീഴിലുള്ള റാന്നി-പെരിനാട് ഡിവിഷനാണ് പമ്പയിലേയും സന്നിധാനത്തേയും ചുമതല. സന്നിധാനം ഉള്‍പ്പടെയുള്ള ശരണപാതയില്‍ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാന്‍ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വൈദ്യുതിവകുപ്പ് നടത്തുന്നത്. ഏതെങ്കിലും രീതിയില്‍ പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ പരിഹാരം കാണത്തക്ക സംവിധാനവും ഇവിടെയുണ്ട്. സന്നിധാനത്ത് കെ.എസ്.ഇ.ബി. ഓഫീസില്‍ ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പടെ 11പേര്‍ അനുഷ്ഠിക്കുന്നു. അതുപോലെ പമ്പയിലും 11 ജീവനക്കാരാണുള്ളത്. ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ഓവര്‍സീയര്‍ മുഴുവന്‍ സമയവും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യും.
ഏരിയല്‍ ബഞ്ചിട് കേബിള്‍(എ.ബി.സി) ഉപയോഗിക്കുന്നതിനാല്‍ ഒരു കാരണവശാലും വൈദ്യുതികമ്പികള്‍ പൊട്ടിപൊകുവാന്‍ സാധ്യതയില്ല. കൂടാതെ നിരീക്ഷണത്തിന്റെ ഭാഗമായി ലൈന്‍ പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും രാവിലേയും വൈകിട്ടും 8മണിയ്ക്ക് മീറ്റിങ്കൂടി അതാത് ദിവസത്തെ കാര്യങ്ങള്‍ അവലോകനം ചെയ്യും. ഇത്തവണ എല്ലായിടത്തും എല്‍.ഇ.ഡി. മെര്‍ക്കുറി ബള്‍ബുകള്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. മരക്കൂട്ടത്ത് പമ്പയിലേയും സന്നിധാനത്തേയും ഓരോ ജിവനക്കാരെവീതം നിയോഗിച്ചിട്ടുണ്ട്. രണ്ട് സബ് എന്‍ജിനീയര്‍മാര്‍ സ്ഥിരം സന്നിധാനത്ത് സേവനത്തിനുണ്ടാകും. മൂഴിയാര്‍ പവര്‍‌സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതിയാണ് ഇവിടെ ലഭിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാകാതെ ദര്‍ശനംനടത്തി മടങ്ങാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്. കെ.എസ്.ഇ.ബി.