സംസ്ഥാനത്തെ ഫോറസ്റ്റ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി അഞ്ചിന് രാവിലം 11ന് തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ ഫോറസ്റ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി/ തൊഴിലുടമ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.