കൊല്ലം അസംബ്ലി മണ്ഡലത്തിലെ ഭവന സന്ദർശന ഉദ്ഘാടനം കാഥികൻ വസന്തകുമാർ സാംബശിവന്റെ വീട്ടിൽ നടന്നു. ഡെപ്യൂട്ടി കളക്ടർ രാകേഷ് കുമാർ, കൊല്ലം അസംബ്ലി ചാർജ് ഓഫീസർ വി. വിജു കുമാർ, കില റിസോഴ്സ് പേഴ്സന്മാരായ എസ്.എം. ജോസഫ്, ടി പ്രേംലാൽ, അസംബ്ലിതല ചുമതലക്കാരായ എസ്. മാത്യൂസ്, എച്ച്. നൗഷാദ്, പഞ്ചായത്ത് ചുമതലക്കാരനായ രതീഷ് ബാബു, സന്നദ്ധസേന അംഗങ്ങളായ ജോയ് സ്റ്റീഫൻ, ശാലിനി എന്നിവർ പങ്കെടുത്തു.
