ദേശീയ ആരോഗ്യ ദൗത്യം : സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ മലപ്പുറം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 26ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ ലഭിക്കും. വെബ്സൈറ്റ് : www.arogyakeralam.gov.in, അപേക്ഷ അയക്കേണ്ട ലിങ്ക്: https://forms.gle/xSK95yeXWdrBYGD96, ഫോണ്‍- 04832730313.
ഫാര്‍മസിസ്റ്റ് അപേക്ഷ ക്ഷണിച്ചു
ആയുഷ് മിഷന് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികയിലേക്ക് നിയമനം നടത്തും. ജനുവരി 12ന് 40 വയസ്സ് കവിയാത്ത സിസിപി/എന്‍സിപി യോഗ്യതയുള്ളവര്‍ ജനുവരി 27നകം അപേക്ഷിക്കണം. ഫോണ്‍- 0483 2731700, 9778426343.
സി.എം. കണക്ട് ടു വര്‍ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്കില്‍ പരിശീലനം നടത്തുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സ്കോളര്‍ഷിപ്പ് നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം സ്കില്‍ പരിശീലനം നേടുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.eemployment.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04832734904
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
അസാപ് ലക്കിടി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ള കരിയര്‍ നേടാനുള്ള മികച്ച അവസരമുണ്ട്. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കോഴ്സ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയുമുണ്ട്. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് https://forms.gle/THbV5Su474kNiTpCA ല്‍ അപേക്ഷിക്കാം. ഫോണ്‍- 9495999667,9895967998.
