ജില്ലയില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും എന്‍.എച്ച്.എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്നായിക് ആരോഗ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. കുറുമ്പാലക്കോട്ട ആയുഷ്മാന്‍ ആരോഗ്യമന്ദിരത്തിലെ പ്രവര്‍ത്തനങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി എന്നിവ സന്ദര്‍ശിച്ച സെക്രട്ടറി കുടുംബാരോഗ്യ കേന്ദ്രം മികച്ച സംവിധാനങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും സ്ഥാപനത്തിലെ ജീവനക്കാരെ അഭിനന്ദിക്കുകയും ടെയ്തു. ആരോഗ്യ കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം നിര്‍ദേശങ്ങള്‍ നല്‍കി.
എന്‍.എച്ച്.എം ഡയറക്ടര്‍ ഡോ. കസ്തൂബ് സന്ദീപ് ഗിരി, സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, മെറ്റേണല്‍ ഹെല്‍ത്ത് സംസ്ഥന നോഡല്‍ ഓഫിസര്‍ ഡോ. ലിപ്സി പോള്‍, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ ഷാജി, മുന്‍ ഡി.പി.എം ഡോ. എ നവീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അമ്പലവയല്‍, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം, വടുവന്‍ചാല്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംഘം മടങ്ങിയത്.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന്‍, എന്‍.സി.ഡി നോഡല്‍ ഓഫിസര്‍ ഡോ. കെ.ആര്‍ ദീപ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്യ വിജയകുമാര്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ പി.എം ഫസല്‍, പ്രോഗ്രാം ഓഫിസര്‍മാര്‍ എന്നിവ സംഘത്തെ അനുഗമിച്ചു.
