മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് പരിചയം എന്നീ യോഗ്യതയുള്ള വർക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍-0483 2762037.