മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ടേബിള്‍ ടോപ് മീറ്റിങ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ഡെപ്യൂട്ടി കമാന്‍ഡന്റ് സങ്കേത്. ജി പവര്‍ പോയിന്റ് അവതരണം നടത്തി.
മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് റവന്യൂ, പഞ്ചായത്ത്, ഫയര്‍ ഫോഴ്‌സ്, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
യോഗത്തില്‍ എന്‍ ഡി ആര്‍ എഫ് ടീം കമാന്‍ഡര്‍ പ്രശാന്ത് ജി. സി, മറ്റ് കമാന്‍ഡോകളായ വൈശാഖ് വി, അജയ് ശങ്കര്‍ വി. എം, ജിനേഷ് പി,ദേവരാജന്‍ ആര്‍ ജൂനിയര്‍ സൂപ്രണ്ട് (ഡി. എം ) ജെയിന്‍ സ്റ്റീഫന്‍, ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് റ്റി. ആര്‍, പ്ലാനിങ് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
