സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ‘നാടുണരട്ടെ തോടൊഴുകട്ടെ’ എന്ന മുദ്രാവാക്യമുയർത്തി തിരുനെല്ലി തോട് ശുചീകരിച്ചു. നഗരസഭാ ചെയർമാൻ ടി.എൽ. സാബു, ഉപാധ്യക്ഷ ജിഷ ഷാജി എന്നിവർ ചേർന്ന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ സി.കെ. സഹദോവൻ, പി.കെ. സുമതി, ബാബു അബ്ദുൽ റഹ്മാൻ, വൽസ ജോസ്, കൗൺസിലർമാരായ എം.സി. ശരത്, എൻ.കെ. മാത്യു, റിനു ജോൺ, സാലി പൗലോസ്, കെ. റഷീദ്, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഇ. രാജു, ഫാ. കുര്യാക്കോസ്, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ശീലിഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ജീവനക്കാർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
