കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി ഒബ്സർവർ ചർച്ച നടത്തി.
തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ഒബ്സർവർ ആശയവിനിമയം നടത്തി. ജില്ലാ കളക്ടറുടെ ചേംബർ ഹാളിൽ നടന്ന യോഗത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ ജില്ലാ കളക്ടർമാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും വീഡിയോ കോൺഫറൻസ് മുഖേന യോഗ
ത്തിൽ പങ്കെടുത്തു.
സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരുമായി പ്രത്യേക യോഗം നടത്തി. ഇതിൽ നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും, തുടർ നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
