സംസ്ഥാന ബജറ്റിൽ പയ്യന്നൂർ മണ്ഡലത്തിലെ വികസന പദ്ധതികൾക്കായി 86 കോടി രൂപ വകയിരുത്തിയതായി ടി മധുസൂദനൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകളായ അരവഞ്ചാൽ – പുറക്കുന്ന് – പേരൂൽ – തോട്ടം കടവ് – നരീക്കാംമ്പള്ളി -പിലാത്തറ റോഡ് നവീകരണത്തിന് 40 കോടി രൂപയും മാടായി- മാട്ടൂൽ – എട്ടിക്കുളം എച്ച് എസ് – പാലക്കോട് റോഡ് നവീകരണത്തിന് 35 കോടി രൂപയും ഉൾപ്പെടെ സി ആർ ഐ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 75 കോടി രൂപ അനുവദിച്ചു.
മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 11 പദ്ധതികൾക്ക് ബഡ്ജറ്റിൽ തുക നീക്കിവെച്ചു. അരവഞ്ചാൽ – പുറക്കുന്ന് – മാതമംഗലം റോഡിന് മൂന്ന് കോടി രൂപ അനുവദിച്ചു. എം.വി.എം.കെ.വി.എൻ.എസ്.ജി.എച്ച്.എസ്.എസ് മാത്തിൽ ഗ്രൗണ്ട് നിർമ്മാണം, എട്ടിക്കുളം ബീച്ച് സൗന്ദര്യവൽക്കരണം, ജി.എച്ച്.എസ്.എസ് കോറോം കെട്ടിടം, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പുണ്ണിക്കച്ചിറ വി.സി.ബി, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചിറ – സൗന്ദര്യ വൽക്കരണം, പയ്യന്നൂർ പീപ്പിൾസ് തിയേറ്റർ എന്നിവക്ക് ഒരു കോടി രൂപ വീതം വകയിരുത്തി.
കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ കൂക്കാനം ബഡ്സ് സ്കൂൾ കെട്ടിടം, പുളിങ്ങോം ടൗൺ നവീകരണം, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് കുട്ടൻവഴി പാടശേഖരം കൈത്തോട് നവീകരണം, എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ ഗ്രൗണ്ട് നവീകരണം എന്നീ പ്രവൃത്തികൾക്ക് 50 ലക്ഷം രൂപ വീതവും അനുവദിച്ചതായി എംഎൽഎ പറഞ്ഞു.
