കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മാര്‍ച്ച് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പതിനകം www.kma.ac.in ല്‍ അപേക്ഷിക്കണം. അപേക്ഷ, ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന തുക അടച്ച രേഖ, സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോണ്‍- 0484 2422275, 9447607073,9400048282.