ആലപ്പുഴ : ജില്ലയിൽ നിന്നും യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള യുവജനങ്ങൾക്കായി ഏകദിന മാർഗ്ഗ നിർദ്ദേശ -പ്രചോദന ക്യാമ്പ് നടത്തും . ജില്ല നെഹ്റു യുവ കേന്ദ്ര , ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ് , ആലപ്പുഴ യൂത്ത് സർവീസ് ഹബ്ബ് എന്നിവ സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .മത്സര പരീക്ഷക്ക് തയ്യാറെടുക്കേണ്ട രീതി , ചോദ്യങ്ങളുടെ ഘടന ,സമയബന്ധിതമായി പരീക്ഷ എഴുതാനുള്ള എളുപ്പവഴി എന്നിവയെക്കുറിച്ച് മാർഗ്ഗ നിർദ്ദേശം നൽകും .കൂടാതെ കൗൺസിലിങ്ങ് മോഡൽ ടെസ്റ്റ് എന്നിവ നടത്തും പങ്കെടുക്കാൻ താത്പര്യഉള്ളവർ 8075711565,9496919000 എന്ന നമ്പരിൽ പേരു രജിസ്റ്റർ ചെയ്യണം. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ക്ലാസ് .യാതൊരുവിധ ഫീസും നൽകേണ്ടതില്ല. രജിസ്റ്റർ ചെയ്യുന്നവരെ ക്യാമ്പിന്റെ തീയതിയും സ്ഥലവും അറിയിക്കും.