കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി. പട്ടാമ്പി കിഴായൂര്‍ ജി.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന വികസനരംഗത്ത് 5000 കോടിയുടെ ഫണ്ട് വിനിയോഗിച്ചു. പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന കാലഘട്ടമായതിനാല്‍ പുതിയ പൊതുവിദ്യാലയങ്ങളുടെ നിര്‍മ്മാണം നടത്തുന്നത് ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി നഗരസഭാ അധ്യക്ഷന്‍ ടി.പി ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ശ്രീലത, പി.ടി.എ വൈസ് പ്രസിഡന്റ് എം. മുഹമ്മദലി, വൈസ് പ്രസിഡന്റ് പി. സജു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
