നിയമപരവും ധാർമ്മികവും ഗുണപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പി ക്കുന്നതിന് കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ഗവേഷണ വിഭാഗമായ ഇന്ത്യൻ മൈഗ്രേഷൻ സെന്ററും നോർക്ക റൂട്ട്‌സും ചേർന്ന് പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത് ആരംഭിച്ച മാസ്റ്റർ ട്രെയിനേഴ്‌സിനുള്ള പ്രീഡിപ്പാർച്ചർ ഓറിയന്റേഷൻ പരിപാടി നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഉദ്ഘാടനം ചെയ്തു.  വൈസ്‌ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ്  അമൃത് ലഗൂൺ മുഖ്യപ്രഭാഷണം നടത്തി. കെ.ഹരികൃഷ്ണൻ നമ്പൂതിരി, ബിജയ് സെൽവരാജ് എന്നിവർ സംസാരിച്ചു. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ മാസ്റ്റർ ട്രെയിനേഴ്‌സിനുള്ള സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.