ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ മാര്‍ച്ച് 14ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ട് നല്‍കാം. വിവിധ കോടതികളിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസ്, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതി- കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴുകെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍, സര്‍വീസ് സംബന്ധിച്ച് കേസുകള്‍, സിവില്‍ കോടതികള്‍ നിലവിലുള്ള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
അദാലത്തിലേക്കുള്ള പുതിയ പരാതികള്‍ മാര്‍ച്ച് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും ലഭിക്കും. ഫോണ്‍- 04936 207800. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലോ 8281668101 (മാനന്തവാടി), 8304882641 (സുല്‍ത്താന്‍ ബത്തേരി), 9995167835 (വൈത്തിരി) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ (04936 207800) ബന്ധപ്പെടാം.
