തിരുവനന്തപുരം നന്ദാവനം റോഡ്, ബേക്കറി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ 315എം എം എച്ച് .ഡി.പി.ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി മേയ് 13 ബുധനാഴ്ച രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, ആയുർവേദ കോളേജ്, കുന്നുംപുറം, അംബുജവിലാസം റോഡ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
