തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിലെ NPPMBI പ്രോജക്ടിൽ അനസ്തെഷ്യോളജിസ്റ്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ എംഡി / ഡിഎൻബിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 18 ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528055, principalgmct@gmail.com, principalmct@gmail.com.
