കോഴിക്കോട് എംബാര്‍ക്കേഷനില്‍ നിന്നുള്ള ആദ്യ ഹജജ് വിമാനം ഇന്ന് (വ്യാഴം) പുലര്‍ച്ചെ 12.20ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25 നാണ് പുറപ്പെട്ടത്. ആദ്യ രണ്ടു വിമാനങ്ങളിലും 143 പേര്‍ വീതമാണ് ഹജ്ജിന് യാത്രയായത്.

കാലിക്കറ്റ് എയര്‍പോര്‍ട്ട്് ഡയറക്ടര്‍ മുകേഷ് കുമാര്‍ യാദവ്, സി.ഐ.എസ്.എഫ്.-എ.എസ്.ജി. കമാന്‍ഡന്റ് ജിതേന്ദ്രസിംഗ് രാതോര്‍, ആകാശ എയര്‍ലൈന്‍സ് മാനേജര്‍ റിഷി കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, ഹജ്ജ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, അഷ്‌കര്‍ കോറാട്, ഉമര്‍ ഫൈസി മുക്കം, സെല്‍ ഓഫീസര്‍ കെ.കെ. മൊയ്തീന്‍കുട്ടി ഐ.പി.എസ്, കേന്ദ്ര ഹ്ജ്ജ കമ്മിറ്റി സോണ്‍ ഇ്ന്‍ചാര്‍ജ് സാക്കിര്‍ മുനവ്വര്‍ ഖാന്‍, അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫീസര്‍ പി.കെ. അസയിന്‍, പി.കെ.മുഹമ്മദ് ഷഫീക്, യു. മുഹമ്മദ് റഊഫ്, യാസര്‍ അറഫാത്ത്് മറ്റു എയര്‍ലൈന്‍സ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരില്‍ നിന്ന് 969 തീര്‍ഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. ഇതില്‍ 686 സ്ത്രീകളും 283 പുരുഷന്മാരും കര്‍ണാടകയില്‍ നിന്നുള്ള നാലു തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു.