കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് (ടെലിവിഷൻ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷൻ, പി.ആർ & അഡ്വർടൈസിംഗ്) 2026-27 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂൺ 1ന് ഓൺലൈനായി നടക്കും. ഓൺലൈൻ  എക്‌സാം പോർട്ടൽ ലിങ്കും, മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ ജൂൺ 30 വൈകിട്ട് 5ന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0484-2422275, ഹെൽപ്പ് ലൈൻ നമ്പർ: 7356610110, 9207199777, 8848641615, 7012857600.