എടവക ഗ്രാമപഞ്ചായത്ത് 2018-2019 വർഷത്തെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിതൊഴുത്തുകൾ നിർമിച്ചു നൽകി. ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ക്ഷീരവർദ്ധിനി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കാലിതൊഴുത്തുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ധീൻ മുഡമ്പത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ആഷാ മെജൊ, ജിൽസൺ തുപ്പുകര, ആമിന അവറാൻ, പഞ്ചായത്തംഗങ്ങളായ ബിനു കുന്നത്ത്, പി.ആർ വെള്ളൻ, ദീപ്തിഗിരി ക്ഷീര സംഘം പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, എംജിഎംഎൻആർഇജിഎ എഞ്ചിനീയർ സി.എച്ച് സമീൽ തുടങ്ങിയവർ സംസാരിച്ചു.