g.sudakaran

ഹരിപ്പാട്: നവോത്ഥാന ചിന്തകളുടെ മൂല്യം വർദ്ധിപ്പിക്കാൻ കുമാരനാശാന്റെ ചിന്തകൾക്കു കഴിഞ്ഞെന്നും മനുഷ്യൻ ഉള്ളടത്തോളം കാലം അദ്ദേഹത്തിന്റെ കവിതകൾ നിലനിൽകുമെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മഹാകവി കുമാരനാശാന്റെ 96-ാം ചരമദിനാചരണത്തോടനുബന്ധിച്ച് കുമാരനാശാൻ സ്മാരക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. .അയ്യങ്കാളി, ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു എന്നിവർ നവോത്ഥാനത്തിന്റെ കാഹളം മുഴക്കിയ മഹാരഥ•ാരാണെന്നും മന്ത്രി പറഞ്ഞു.ചിന്തക•ാരുടേയും സാംസ്‌കാരിക നായക•ാരുടേയും നാടായ ഇന്ത്യയെ ഇന്ന് പിന്നോട്ട് നയിക്കുന്നത് പൗരോഹിത്യ വർഗമാണ്. ബ്രാഹ്മണ്യ പൗരോഹത്യത്തിന്റെ അവസാന മണിയടിയാണ് ഇപ്പോൾ നടക്കുന്നതെന്ന് പറഞ്ഞ മന്ത്രി ബ്രാഹ്മണ മേധാവിത്വത്തെ രൂക്ഷമായി വിമർശിച്ചു. യോഗത്തിൽ കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. കെ. ഖാൻ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ. മാത്യൂസ് വാഴക്കുന്നിൽ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ശരീഫ്, എം. സത്യപാലൻ, വി. രാജേഷ്, കെ. ആർ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.