സംസ്ഥാനത്തെ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകൾ കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തിരുന്നു. ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ്‌ഫോമിൽ തയ്യാറാക്കപ്പെട്ട നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. ഇൻഫർമേഷൻ കേരള മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.

സിവിൽ രജിസ്ട്രേഷൻ വിവരങ്ങൾ, വിവിധ അപേക്ഷ ഫോറങ്ങൾ, സാമൂഹ്യസുരക്ഷ പെൻഷൻ വിവരങ്ങൾ, വിവിധ ലൈസൻസിനുള്ള അപേക്ഷകൾ, കെട്ടിട നിർമ്മാണ അപേക്ഷകൾ, സർക്കാർ ഉത്തരവുകൾ, ടെണ്ടറുകൾ എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കും. കൂടാതെ മുനിസിപാലിറ്റിയിലെ ജനസംഖ്യ, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ വിവരങ്ങളും വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ലിങ്കുകളും വെബ്സെറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റ് വിലാസം- https://mananthavadymunicipality.lsgkerala.gov.in/en