മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്ക് പ്രവേശനം നേടാം. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ്.പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. അപേക്ഷയും വിശദവിവരങ്ങളും www.keralas.rc.gov.in/wwws.rccc.in എന്ന വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസിറ്റ്, എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ജനുവരി 31 നകം അയയ്ക്കണം. . ഫോണ്‍: 0471-2325101, 2326101, 9446330827.