വടവുകോട്: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിലെ ഭൂമിത്ര സേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന വ്യക്തിത്വ വികസന ശില്പശാല നടത്തി.
സ്ട്രെസ് മാനേജ്മെന്റ്, പരീക്ഷ പഠന രീതികൾ, ജീവിതത്തിൽ ലക്ഷ്യം നേടാനുളള മാർഗ്ഗങ്ങൾ, ഓർമ്മ ശക്തി കൂട്ടുവാനുള്ള മാർഗ്ഗങ്ങൾ: തുടങ്ങിയ കാര്യങ്ങൾ വികസന ശില്പശാലയിൽ ചർച്ച ചെയ്തു. വടവുകോട് പുത്തൻ കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ട്രെയിനർ ജോമി ജോയ് ക്ലാസ്സിന് നേതൃത്വം നല്കി.
പ്രിൻസിപ്പൽ നാൻസി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. പോൾ, ഹെഡ്മിസ്ട്രസ് ഷാന്റി മാത്യു, ക്ലബ്ബ് കോർഡി നേറ്റർ ബിനു. കെ. വർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി ജോഷി കെ.വൈ., കെ.എൽ.എം. കോലഞ്ചേരി മാനേജർ അനു മോഹൻ, ബിസിനസ് മാനേജർ കെ. പി. സണ്ണി, എന്നിവർ സംസാരിച്ചു.