കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണർ റിട്ട. ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ, കൊച്ചി മേയർ സൗമിനി ജെയിൻ, വൈസ് അഡ്മിറൽ ആർ.ജെ. നട്കർണി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ. ആർ. തിലക്‌, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ഡി ജി പി ലോക് നാഥ് ബെഹ്റ, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

പൊതുപ്രവർത്തകരായ പിഎം വേലായുധൻ, എ. കെ നസീർ, രേണു സുരേഷ്, എൻ. കെ. മോഹൻദാസ്, എൻ. പി. ശങ്കരൻകുട്ടി, അഡ്വക്കേറ്റ് കെ. എസ്. ഷൈജു, എം. എൻ. മധു, ടി.പി. മുരളീധരൻ, എം. എൻ. ഗോപി, സി.ജി. രാജഗോപാൽ, കുരുവിള മാത്യൂസ്, പി.സി. തോമസ്, അഡ്വക്കേറ്റ് സാബു വർഗീസ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.