ആലപ്പുഴ :മഹാപ്രളയത്തിൽ വീട് നശിച്ച 106 വയസുകാരി കമലാക്ഷിയമ്മയ്ക്ക് മന്ത്രിയുടെ തണലിൽ സ്വന്തമായി ഒരു വീടായി. ഇന്നലെ പള്ളാത്തുരുത്തിയിലെ പുതിയ
വീട്ടിൽ നടന്ന ചടങ്ങിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ വീടിന്റെ താക്കോൽ കമലാക്ഷിയമ്മയ്ക്ക് കൈമാറി. പ്രളയത്തിൽ വീടുകൾ സന്ദർശിക്കുന്ന സമയത്താണ് പള്ളാത്തുരുത്തി കമലാക്ഷിയമ്മയുടെ വീടിന്റെ ശോചനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് മുനിസിപ്പൽ കൗൺസിലർ ഡി ലക്ഷ്മണൻ ചെയർമാനും വി ജയപ്രസാദ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമതി രുപീകരിച്ചു. പി ഡബ്ലിയു ഡി ജീവനക്കാർ പ്രളയത്തിനായി സമാഹരിച്ച ഒരു ലക്ഷം രൂപയും ചേർത്ത് മൂന്നര ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. താക്കോൽദാന ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ്, മുനിസിപ്പൽ കൗൺസിലർ ഡി ലക്ഷ്മണൻ, പി പി ചിത്തരഞ്ജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
