ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ പദ്ധതിയായ മിത്ര 181 വനിതാ ഹെൽപ്പ് ലൈൻ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. സംസ്ഥാനത്ത് മൂന്ന് വേദികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ ഫെബ്രുവരി 10 നും എറണാകുളം മഹാരാജാസ് കോളേജ് സെന്ററനറി ഹാളിൽ ഫെബ്രുവരി 17നും മ്യൂസിയം പരിസരത്ത് ഫെബ്രുവരി 24നും മത്സരം നടക്കും.മിത്ര ഹെൽപ് ലൈൻ 181- സ്ത്രീ സുരക്ഷയും സ്ത്രീശാക്തീകരണവുമാണ് വിഷയം. ഒന്നാം സമ്മാനം 30,000 രൂപയും രണ്ടാം സമ്മാനം 20,000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും ലഭിക്കും. ..പ്രോത്സാഹനസമ്മാനം (2500 രൂപ) 10 പേർക്ക് നൽ്കും .മത്സരസമയം 2.30 മുതൽ 5 മണി വരെ .രചനയ്ക്കുള്ള സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരണം. മുൻകൂർ രജിസ്‌ട്രേഷനായി 2019 ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ടോൾ ഫ്രീ നമ്പറായ 1 8 1ൽ വിളിക്കാവുന്നതാണ് .മത്സരവേദിയിൽ 12മുതൽ 1.30 വരെ രജിസ്‌ട്രേഷനും ഉണ്ടാ