ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥ ഭരണപരിഷ്കരണ (ഔദ്യോഗിക ഭാഷാ വകുപ്പ് ) ജില്ലാതല ഓഫീസർമാർക്കുള്ള ഏകദിന ഭാഷാവബോധ പരിപാടി ഫെബ്രുവരി രണ്ടിന് രാവിലെ 10മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. എല്ലാ വകുപ്പ് മേധാവികളും ഹാജരാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
