കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. വൈകിട്ട് 4.40 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണ്ണർ റിട്ട. ജസ്റ്റിസ് പി. സദാശിവം, കൊച്ചി മേയർ സൗമിനി ജെയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നാവിക സേന അഡ്മിറൽ എ.കെ. ചൗള, എ ഡി ജി പി അനിൽ കാന്ത്, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, ഐ.ജി. വിജയ് സാക്കറെ, തേവര എസ്. എച്ച്. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
