സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വിദ്യാർത്ഥികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന കേരള ചരിത്ര ക്വിസിന്റെ ഈ വർഷത്തെ മെഗാഫൈനൽ മത്സരത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കൾ/അദ്ധ്യാപകരേയും ഉൾപ്പെടുത്തി ചരിത്രപൈതൃക പഠന യാത്ര ഫെബ്രുവരി 8 മുതൽ 10 വരെ സംഘടിപ്പിക്കും. എട്ടിന് രാവിലെ ഏഴുമണിക്ക് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഔദ്യോഗിക വസതിയായ തൈക്കാട് റോസ് ഹൗസിൽ നിന്നും യാത്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, ആറ•ുള വാസ്തുവിദ്യാഗുരുകുലം എന്നിവ സന്ദർശിച്ച ശേഷം ആദ്യ ദിനം ഇടുക്കി മറയൂരിൽ എത്തും. രണ്ടാം ദിവസം രാവിലെ മറയൂരിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തൃപ്പുണിത്തുറ ഹിൽ പാലസിലെത്തി അവിടെ നിന്ന് കൊടുങ്ങല്ലൂരിലെ ചരിത്ര പ്രധാന്യമുളള മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ/സ്മാരകങ്ങൾ എന്നിവ സന്ദർശിക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഇതോടനുബന്ധിച്ച് പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ വിദ്യാർത്ഥികൾക്കായി വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
