എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ തസ്തികയിൽ ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. 18,000 രൂപ പ്രതിമാസ ഓണറേറിയം. സോഷ്യൽവർക്കിലുള്ള ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലകളിൽ ഉള്ള പ്രവൃത്തിപരിചയം, ഹിന്ദി/ തമിഴ് ഭാഷയിൽ ആശയവിനിമയം നടത്താനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20നകം ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈൻ നമ്പർ 1, എസ്.പി ക്യാമ്പ് ഓഫീസിന് സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ – 683108 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 2019 ജനുവരി ഒന്നിന് 30 വയസ്സ് കവിയാൻ പാടില്ല. അപേക്ഷാഫോറം wcd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484-2609177, 89744318290.
