കൈമനം സർക്കാർ വനിതാ പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള രണ്ട് ഗസ്റ്റ് ട്രേഡ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യമോ, ഡിപ്ലോമയോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
